Thursday, March 29, 2012

നിശ്ശബ്ദതയുടെ തേങ്ങല്


പുഞ്ചിരിക്കുന്ന മുഖഭാവത്തോടുകൂടിയേ അവളെ കണ്ടിട്ടുള്ളു.
എല്ലാ പ്രഭാതങ്ങളിലും, കുളിച്ച് ശുഭ്രവസ്ത്രധാരിയായി, അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്ദര്ശനം കഴിഞ്ഞു മടങ്ങുന്ന അവളെ ആര്ത്തിയോടെ നോക്കി നിന്നിട്ടുണ്ട്. കയ്യില്പൂപ്പാത്രവും, നെറ്റിയില്ചന്ദനക്കുറിയുമായി....കൃഷ്ണഭക്തിയില്ലയിച്ച്....മണ്ണിനും പുല്ലിനും നോവാതെ.... പയ്യെ...പയ്യെ... അടിവെച്ച്...അടിവെച്ച്..... നടന്നുമറയുന്ന അവളുടെ കറുത്ത മുടിയിഴകളുടെ ഇടയില്ഒരു തുളസിപ്പൂവോ... നന്ത്യാര്വട്ട പൂവോ, വല്ലപ്പോഴും ഒരു കനകാംബര പൂവോ ചൂടിയിരിക്കും. അവള്നടന്ന് ദൂരെ മറയുന്നതുവരെ നോക്കിനില്കും.  ചില ദിവസങ്ങളില്കാണാതെ വരുമ്പോള്ഒരു നഷ്ടബോധത്തോടെ മടങ്ങി പോയിട്ടുമുണ്ട്. അവളാരെന്നോ, എന്തെന്നോ അറിയാന്ഒരിക്കലും ശ്രമിച്ചിട്ടില്ല. വെറുതെ സൌന്ദര്യത്തെ ആസ്വദിക്കുക, പിന്നീട് മടങ്ങുക, കര്മ്മങ്ങളില്ലയിക്കുക. അത്രമാത്രം.

ക്ഷേത്രദര്ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന അവള്‍, തന്റെ പൂജാമുറിയില്‍, നിരത്തിവെച്ചിരിക്കുന്ന ദേവതകളോടൊപ്പം താന്പ്രത്യേകം സൂക്ഷിക്കുന്ന രാധാകൃഷ്ണചിത്രത്തീനു മുമ്പില് വളരെനേരം പ്രാര്ത്ഥനാനിരതയായി ഇരിക്കും. നിമിഷങ്ങളിലെപ്പോഴൊക്കെയൊ അവളുടെ കണ്കോണുകള്നിറഞ്ഞൊഴുകുന്നതു കാണാം

വിശപ്പോ ദാഹമോ അവള്ക്കു സാധാരണയായി പ്രയാസങ്ങള്സൃഷ്ട്ടിക്കാറില്ല. കൃഷ്ണപൂജയില്മുഴുകി, നിശബ്ദമായി കൃഷ്ണ ഭജനങ്ങളോ മീരാഭജനങ്ങളൊ സ്മരിച്ചു എത്രനേരം വേണമെങ്കിലും അവളിരിക്കും മനസ്സിന്റെ മൈതാനങ്ങളീല്അവള്രാധയാകും..... മായാവനങ്ങളിലും പൊയ്കകളിലും ഗോവര്ദ്ധനത്തിന്റെ താഴ്വരകളിലും രാധാ മാധവമാടും. വൃന്ദാവനപ്പൂക്കളിലൊക്കെയും അവള്കൃഷ്ണനെ ദര്ശിക്കും.... രാധക്ക് കൃഷ്ണദര്ശനം അപ്രാപ്യമാവുന്ന ചില നേരങ്ങളില്കണ്ണൂകള്അറിയാതെ നിറയും... അപ്പോള്ഒരു ചെറു യമുന...അവളുടെ കവിള്ത്തടങ്ങളിലൂടെ ഒഴുകും.
വിഷുക്കൊന്നപ്പൂക്കളുടെ സമൃദ്ധിയും, മഴമേഘങ്ങളുടെ സാന്നിദ്ധ്യവും വിരുന്നുവന്ന ഒരു വിഷുവേളയില്‍...വിഷുക്കണിയൊരുക്കുന്ന തിരക്കില്പെട്ടുപോയതായിരുന്നു അവള്‍. തന്റെ പൂജാമുറിയില്ചില ഭഗവത്ചിത്രങ്ങള്പരസ്പരം മാറ്റിവെക്കുകയും പൊടിപടലങ്ങള്തുടച്ചു വൃത്തിയാക്കുകയുമായിരുന്നു അവള്‍. രാധാകൃഷ്ണ ചിത്രം, നിലവിളക്കിന്റെയും സാംബ്രാണിയുടെയും പുകയേറ്റ് അല്പം മങ്ങിയിരുന്നു. അതു കൈയ്യിലെടുത്ത്, താനുടുത്തിരിക്കുന്ന പുടവകൊണ്ട് അവള്അതു സാവധാനം വൃത്തിയാക്കാന്തുടങ്ങി. അമര്ത്തിയമര്ത്തി തുടക്കുമ്പോള്പുകപ്പാടുകള്മാഞ്ഞ് ശ്രീകൃഷ്ണന്റെ മുഖം തെളിഞ്ഞു വരാന്തുടങ്ങി. പീലിത്തിരുമുടിയും ഗോപിചന്ദനം തൊട്ട തിരുനെറ്റിയും, നാസികകളും ചുവന്നതുടുത്ത ചുണ്ടുകളും മണിമാല്യണിഞ്ഞ ഗളഭാഗവും ഇപ്പോള്തെളിഞ്ഞു കാണാം. കൃഷ്ണന്തന്റെ ഇടം കൈയ്യാല്അരക്കെട്ടില്ചുറ്റിപ്പിടിച്ചിരിക്കുന്ന രാധയുടെ ചിത്രം അവളില്അസൂയ ജനിപ്പിച്ചു. വൃത്തിയാക്കുംതോറും തെളിഞ്ഞുവരുന്ന ചിത്രത്തിനൊപ്പം തന്റെ നിഴല്‍, ചിത്രം ഉറപ്പിച്ചിരിക്കുന്ന ചില്ലില്പതിക്കുന്നത് അവള്അറിഞ്ഞു. അവള്പോലുമറിയാതെ, അവള് നിഴല്ചിത്രത്തില്നോക്കിനിന്നു. എത്രനേരം നിന്നുവെന്നറിഞ്ഞില്ല. തന്റെ നിഴല്ചിത്രത്തിലേക്കും മോഹനസുന്ദരമായ ശ്രീകൃഷ്ണചിത്രത്തിലേക്കും നോക്കി നോക്കി നില്കെ, അവള്രാധയായി. പരിസരമത്രയും വൃന്ദാവനമായി. എന്തെന്നറിയാത്ത ഒരു മോഹവലയത്തില്അവള്അവളല്ലാതായി. ഒരു വിഭ്രാന്തിയില്‍, ശ്രീകൃഷ്ണചിത്രത്തിന്റെ ചെന്നിറമാര്ന്ന ചുണ്ടില്അവള്മുത്തമിട്ടു. തിരുമുടിയില്‍, ഗോപിചന്ദനത്തില്‍, മണിമാലയണിഞ്ഞ ഗളദേശത്ത് മാറി മാറി അവള്ചുംബിച്ചു. തുടരെ തുടരെ ചുംബിച്ചു. അഭംഗുരം ചുംബിച്ചു. അവള്ഉന്മാദിയായി. പരിസമാപ്തിയിലെവിടെവെച്ചോ അവള്തരളിതയായി.....
അപ്പോള്മിന്നല്പിണരിന്റെ തീനാമ്പുകള്മണ്ണിലേക്കിറങ്ങിവന്നു.....
ഇടിനാദത്തിനൊപ്പം ഘോരമായ കാറ്റടിച്ചു.....
പരിരംഭണത്തിന്റെ നീര്ത്തുള്ളികള്‍, മഴചാറ്റലായി, വേപഥുപൂണ്ടുനില്കുന്ന ഭൂമിദേവിയെ നനച്ചു...
കുളിരായി.....
മഴയടങ്ങവേ.... ഉന്മാദമടങ്ങവെ.... എല്ലാം ശൂന്യത മാത്രമായി.... അവള്അവളായി.....
വൃന്ദാവനമെവിടെ....മായക്കണ്ണനെവിടേ....
അവള്അലറിവിളിക്കുവാന്ആഗ്രഹിച്ചു...
എന്റെ കൃഷ്ണാ നീയെവിടെപ്പോയി മറഞ്ഞു.. എനിക്കാരുമില്ലെന്ന സത്യം നീ അറിയുന്നില്ലെ..?”
കാലത്തിനപ്പുറമെങ്ങോ, വിധിയുടെ താഡനമേറ്റ്, സംസാരശേഷി നഷ്ടപ്പെട്ടിരുന്ന അവള്ക്ക്, അങ്ങിനെ അലറിവിളിക്കുവാനാവില്ലെല്ലൊ....
രാധാമാധവ ചിത്രം മാറില്ചേര്ത്തുവെച്ച് അവള്തേങ്ങി.. വീണ്ടും വീണ്ടും തേങ്ങി..
നിശബ്ദതയുടെ തേങ്ങല്‍.....

-ഹരി നായര്                                               10-03-2012

No comments: