Friday, February 08, 2013

അടഞ്ഞ ജാലകം തുറക്കുമ്പോള്... (ചെറുകഥ)



അടഞ്ഞ ജാലകം തുറക്കുമ്പോള്...                   (ചെറുകഥ)
(ഈ കഥയില് പ്രതിപാദിക്കുന്ന ആചാരങ്ങള് ഒരു വിഭാഗം ഉത്തരേന്ത്യന് ബ്രാഹ്മണര്ക്കിടയില് ഇപ്പോഴും നിലനില്ക്കുന്നതാണ്. അതിനോട് 100% നീതി പുലര്ത്തിയെന്ന് ഞാന് അവകാശപ്പെടുന്നില്ല. കുറെയേറെ കേട്ടറിവുകളാണ്, ഇതിനാധാരമായിട്ടുള്ളത്. – ഹരി നായര്)
ജീവിതത്തിന്റെ ഓളപ്പരപ്പില് ആരംഭത്തിലെവിടെയെ ഒരു തോണി മറിഞ്ഞു. അതോടെ നഷ്ടപ്പെട്ടത് നീലം ബേട്ടിയുടെ ജീവിതവും, തനിക്കു മിന്നുകിട്ടിയ ഭര്ത്താ‍വും. മധുവിധുക്കാലത്തിന്റെ‍ മാധുര്യം നുണഞ്ഞു തീരും മുമ്പേ കയ്പ്പിന്റെ‍ നീര്ക്കുടം തനിക്കേകി, തന്റെ ഭര്ത്താവു മണ്മറഞ്ഞു. നീലം ബേട്ടിയുടെ ശപ്തജീവിതം അവിടെനിന്നാരംഭിക്കുന്നു. ജഗന് പണ്ഡിറ്റ്, സഹോദരന് ജതിന് പണ്ഡിററ്. ഇരട്ട ജന്മങ്ങള്. ഒരുമിച്ചു കളിച്ച്, ഒരെ പാത്രത്തില്നിന്നും ഭക്ഷണം കഴിച്ച്, ഒരമ്മയുടെ ഇരുകരങ്ങളില് കിടന്നു വളര്ന്ന സഹോദരന്മാര്. സമ്പത്തിന്റെയും, സമൃദ്ധിയുടേയും നിറവില്, പൂജയും ഭജനവും പഠിച്ച്, ഉന്നതിയിലെത്തിയ അവര്, ഒരു മാനസസരോവര് തീര്ത്ഥയാത്രയിലെവിടെവച്ചോ, തങ്ങളോടൊപ്പം യാത്രചെയ്ത കുറച്ചു പേര്ക്കൊപ്പം, സാഗര്‍ മാതാ (എവറെസ്റ്റിന്റെ നേപ്പാളിയിലെ വിളിപ്പേര്) മഞ്ഞിന് താഴ്വാരത്തിലേക്കിറങ്ങി മരവിച്ചുപോയി. അപ്പോള് താഴെ, കടുകിന് പാടങ്ങളില് വിളവെടുപ്പു നടക്കുകയായിരുന്നു. നീലം ബേട്ടിയും ഭര്തൃസഹോദരപത്നി, പൂജാ ബേട്ടിയും, തങ്ങളുടെ വൈധവ്യത്തിന്റെ കയ്പുപാത്രം ആ വിളവെടുപ്പു ഭൂമിയില്‍വച്ചേറ്റുവാങ്ങി. തന്റെ മൂന്നു വയസ്സായ ജസ്വന്ത് ബേട്ടായുമായി പൂജാ ബേട്ടി ഹവേലി(അഗ്രഹാരം) യുടെ, ഈറന്മണക്കുന്ന ഒരു മുറിയുടെ വാതായനങ്ങള് തുറന്ന് അകത്തളത്തിലേക്കിറങ്ങിപ്പോയി. നീലം ബേട്ടി, നിശ്ഛേതചിത്തയായി, ചെമ്പിച്ച, കടുകിന് മണികള്ക്കിടയില് തളര്ന്നു വീണു.
അടുത്ത പ്രഭാതം ഹവേലിയുടെ വിലപിക്കുന്ന മേല്ക്കൂരകള്ക്കു മുകളില് മടിപിടിച്ചുനിന്നു.
മധുവിധുരാവുകളിലെ പ്രേമസല്ലാപങ്ങള്‍ ഒരു സ്വപ്നം മാത്രമായി അവശേഷി്ച്ച സത്യം, ഇനിയും നീലംബേട്ടിയില് അനുരണനങ്ങളുയര്ത്തിയില്ല. ആരോ തുറന്നിട്ട ജാലകപ്പഴുതിലൂടെ, നീലംബേട്ടിയുടെ കണ്ണുകള് പറത്തേക്കു നീണ്ടു. ഒരു ഹവേലിക്കു ചുറ്റും പെട്ടെന്നു കാണുവാന്‍ കന്മതിലുകളല്ലാതെ ഒന്നു മുണ്ടാവില്ലല്ലോ. അപ്പോള്, പ്രധാനവാതിലിനു വെളിയില്നിന്ന് സാസുമാ യുടെ സ്നേഹമൂറുന്ന വിളി കേള്ക്കായി-
ബഹു ബേട്ടി, മേരീ നീലം ബേട്ടീ...
വേച്ചൂ തളര്ന്ന ചുവടുകള്വെച്ച്, നീലം ബേട്ടി മുറിയില്നിന്നും പുറത്തേക്കിറങ്ങി. അപ്പോള്‍ ഉടുവസ്ത്രത്തിന്റെ ആഞ്ചലം ശിരസ്സിലേക്കിടാന് അവള് മറന്നില്ല. പുറത്ത് പ്രായമായവര് ആരൊക്കെയോ ഉണ്ടാകാം. അവരുടെ മുന്പില്, സിരോവസ്ത്രമില്ലാതെ കയറിച്ചല്ലുന്നത് കുലീനകള് അവരുടെ ദാര്ഢ്യം കാണിക്കുന്നതിനു തുല്യമാണ്. വകവയ്പില്ലായ്മയാണ്. അവള് പുറത്തു ചെല്ലുന്പോള്, ചൂരലില് മെനഞ്ഞെടുത്ത ഒരു മുഡ്ഢ (പീഠം) യില് ഒരു നായി (ക്ഷുരകന്) ഇരുന്നിരുന്നു. അയാളുടെ കണ്കളില് അന്നത്തെ ഇരയെ കിട്ടിയതിന്റെ സന്തോഷം സ്ഫുരിച്ചിരുന്നുവെങ്കിലും, നീലം ബേട്ടി അതു കണ്ടില്ല. തന്നെ പുറത്തേക്കു വിളിച്ച അതേ സ്നേഹവായ്പ്പോടെതന്നെ, സാസു മാ അവളുടെ ചില്ലുവളകള് തിളങ്ങുന്ന കൈത്തണ്ടയില് പിടിച്ചു. അതേ സ്നേഹത്തടെതന്നെ, കൈകള് ഒന്നമര്ത്തി. ചില്ലുവളപ്പൊട്ടുകള് കിലുകിലാ ചിലച്ചുകൊണ്ട്, തറയില് ചിതറിവീണു തിളങ്ങി. വേദന കടിച്ചമര്ത്തിനിന്ന നീലംബേട്ടിയുടെ കൈത്തണ്ടകളില്നിന്ന് ചോരപ്പൊട്ടുകള് ഒലിച്ചിറങ്ങി, ഉറഞ്ഞു വീണ കണ്ണീര് തടാകത്തില് ലയിച്ചു. സാസുമാ തന്റെ വലം കൈയ്യുയര്ത്തി, സിന്ദൂര് (മംഗല്യവതികള് അണിയുന്ന കുങ്കുമം) തുടച്ചു നീക്കി. അവര്തന്നെ  അവളെ നായിയുടെ മുന്പിലേക്ക് നടത്തി. അയാളുടെ കൈകളില് ഇരുന്നു ചിലന്പിച്ച കൈച്ചി (കത്രിക) അവളുടെ മുടിനാരിഴകള് ഒന്നൊന്നായി അരിഞ്ഞിട്ടു.
നീലം ബേട്ടീ, ഹമേ ദുഖ് ഹൈം.....  (മകളേ എനിക്കു ദുഖമുണ്ട്) അന്ത്യവിധിക്കുമുന്പുള്ള നായിയുടെ ദു:ഖം പങ്കുവെയ്ക്കലായിരുന്നു.
പാപോം കീ ഫൈസലാ. യഹീം ഖദം ഹോ ജായ്....  (ചെയ്ത പാപങ്ങളുടെ ഫലം ഇവിടെ അവസാനിക്കട്ടെ)
അരിഞ്ഞിട്ട മുടി നാരിഴകളില് നോക്കിക്കൊണ്ട്, നീലം ബേട്ടി, ആത്മ സമര്പ്പണം ചെയ്തു. തന്റെ കഴുത്തില് കിടന്ന താലിമാല, അതിനേപ്പോലും നൊമ്പരപ്പെടുത്താതെ ഊരിയെടുത്ത്, സാസുമായുടെ കൈകളില് സമര്പ്പിച്ചു. പിന്നീട്, പൊട്ടിയൊഴുകന്ന നിറമിഴികളോടെ ഒരു കുതിപ്പായിരുന്നു. താന് കുറച്ചുകാലം ജതിന് പണ്ഡിറ്റിനൊപ്പം കഴിഞ്ഞ മണിയറയില്, ഇപ്പോള് താന് മാത്രമവശേഷിക്കുന്ന, ഇരുണ്ട മുറിയി്ല്. അതില്നിന്നും, താന് ഇന്നലെവരെ കിടന്ന ചാര്പ്പായി (കട്ടില്) നീക്കം ചെയ്തിരുന്നു. ആ സ്ഥാനത്ത് ഒരു ഛാദറും കംബളവും (വിരിപ്പും പുതപ്പും) മാത്രം. മൂലക്ക്, ഒരു മട്ക (മണ്കൂജ)യില് കുടിക്കുവാനുള്ള വെള്ളം. മിനുക്കുകളില്ലാത്ത, ശുഭ്രവസ്ത്രങ്ങള് അടുക്കി വെച്ചിരിക്കുന്നു. ഡ്രസ്സിംഗ് ടേബിള് പാടെ മാറ്റിയിരിക്കുന്നു.
വിവര്ണ്ണമായ തന്റെ ജീവിതം നിര്ജ്ജീവമായി നീലം ബേട്ടി നോക്കി കണ്ടു.
ചുറ്റുപാടുകളില്നിന്നും ബന്ധു ജനങ്ങളില്നിന്നും അകന്ന്, ഒരു ഏകാന്ത ജീവിതം അന്നാരംഭിച്ചു. ജതിന് പണ്ഡിറ്റിനേക്കുറിച്ചുള്ള ഓര്മ്മകളും അയവിറക്കി, മറ്റാരുടേയും ദയാവായ്പ്പോ, സ്നേഹമശ്രിണമായ സ്പര്ശങ്ങളോ ഇല്ലാതെ, നീലം ബേട്ടി ജീവിച്ചു തുടങ്ങി. കബിര്ദാസിന്റെയും, സൂര്ദാസിന്റെയും (പൌരാണികരായ രണ്ടു ഹിന്ദിഭജനയുടെ രചയിതാക്കള്) ഭക്തിഗാനങ്ങള് മനസ്സിലുരുവിട്ട്, ഒരു ജീവച്ഛവമായി നീലം ബേട്ടി ആ അടഞ്ഞ മുറിക്കുള്ളില് കഴിഞ്ഞുകൂടി. അടിയന്തിരങ്ങളിലോ, ഉത്സവങ്ങളിലോ എല്ലാം അവള്ക്കു സാന്നിദ്ധ്യം നിഷേധിച്ചിരുന്നു. അടുത്ത മുറിയില് മറ്റൊരു ഏകാന്തവാസിയായിയിരുന്ന പൂജാ ദീദിയുമായിട്ടുപോലും, യാതൊരു ബന്ധങ്ങളുമില്ലാതെ എത്രകാലം....
ഇത്രയും കാലത്തിനിടയില്, കടുകിന് പാടങ്ങളിലും, മക്കാ (ചോളം) വയലുകളിലും പലവട്ടം വിളവെടുപ്പു നടന്നു. ഋതുക്കള് മാറിമാറി വന്നു. സാസുമായും, സസുറും (അമ്മായിയമ്മയും, അമ്മായിയപ്പനും) അവരുടെ ജീവിതവഴികള് പൂര്ത്തിയാക്കി, കാലയവനികയില് മറഞ്ഞു. തന്റെയും പൂജാ ദീദിയുടേയും സൂക്ഷിപ്പുകാരനായിരുന്ന, ജസ്വന്ത് ബേട്ടാ വിവാഹിതനാവുകയും, ജീവിതമാതരംഭിക്കുകയും ചെയ്തു. വളരെ കാലങ്ങള് കാത്തുനില്ക്കാതെ, പൂജാ ദീദിയും മണ്മറഞ്ഞു. പിന്നീട് ഉത്തരവാദിത്വങ്ങള് ഏറ്റെടുക്കുവാന് ജസ്വന്ത് ബേട്ടായും കൂട്ടിനുണ്ടായിരുന്നില്ല. അതോടെ ജീവിതത്തിലെന്നും കറുത്തവാവുകള് മാത്രം അവശേഷിപ്പിച്ച്, നീലം ബേട്ടി തന്റെ ഏകാന്തയാത് തുടര്ന്നു.
ഇനിയും തന്റെ ജീവിതം ബാക്കിയായ നീലം ബേട്ടി, ആരെയും പിണക്കാതെതന്നെ സത്സംഗ(ആത്മീയ പ്രഭാഷണങ്ങള്) ങ്ങളിലും, തീര്ത്ഥയാത്രകളിലും പങ്കെടുത്തു. ഒരു സ്വാമിനിക്കു തുല്യമായ ജീവിതം ജീവിച്ചു തീര്ക്കുകയായിരുന്നു. ഋഷികേശിലും, വാരാണസിയിലും, ഗംഗാ തീര്ത്ഥങ്ങളിലും ഈശ്വരാരാധനയുമായി അവര് കാലത്തിനൊപ്പം നടന്നുകൊണ്ടിരുന്നു. ഒടുവില്, താന് പാര്ത്തുവന്ന ഹവേലിയെ അന്യം നിര്ത്തി, നീലം ബേട്ടി, പുറം ലോകത്തേക്കിറങ്ങി. ഒരു നീണ്ട തീര്ത്ഥയാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു, അവര്.
അടുത്ത ഒരു മാനസസരോവര് യാത്രയുടെ തുടക്കമായിരുന്നു. ആദ്യ സംഘത്തില്തന്നെ യാത്രാനുമതിനേടി, നീലം ബേട്ടി, മറ്റു സഹയാത്രികര്ക്കൊപ്പം ഹിമാലത്തിന്റെ വിയര്പ്പു ചാലുകളിലൂടെ കൈലാസത്തിന്റെ തിരുമുടിയിലേക്ക് കയറി. വിയര്ത്തു തളര്ന്ന്, കൈലാസത്തിന്റെ ജടാമുടിയിലും, മാനസസരോവറിന്റെ തീര്ത്ഥക്കുളത്തിലും അവര് കുഴഞ്ഞു വീണു. പിന്നെ മടക്കയാത്ര. അതീവ ഉന്മേഷവതിയായി, നീലം ബേട്ടി ഒഴുകിയൊഴുകി താഴോട്ടിറങ്ങിക്കൊണ്ടിരുന്നു. യാത്രയുടെ മദ്ധ്യത്തിലെവിടെവച്ചോ, നീലം ബേട്ടിയെ ജതിന് പണ്ഡിറ്റിന്റെ ഓര്മ്മകള് വേട്ടയാടി. ഉറഞ്ഞു കൂടിക്കിടക്കുന്ന മഞ്ഞിന് പാളികളില്, ജതിന് പണ്ഡിറ്റിന്റെ സ്പ്നരൂപം ഇടക്കിടെ പുഞ്ചിരിക്കുകയും, പ്രലോഭിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവരുടെ തീര്ത്ഥയാത്രയുടെ അവസാനത്തോടടുക്കവെ, പൂജാ ബേട്ടിയുടെ മനസ്സിന്റെ തന്ത്രികള് വലിഞ്ഞു മുറുകി. അതു മുറുകി മുറുകി,  നിയന്ത്രണങ്ങള്ക്കുമപ്പുറമാകവെ, ജതിന് പണ്ഡിറ്റ് മഞ്ഞു പാളികളിലൂടെ താഴേക്കു താഴേക്കിറങ്ങിപ്പോകുന്നതു നീലം ബേട്ടി കണ്ടു.
ജതിന്, മേരാ..ജതിന്.....
ഒരു സിംഹിയുടെ ആക്രോശം പോലെ അലറിവിളിച്ചുകൊണ്ട്, നീലം ബേട്ടിയും ജതിന്റെ പിന്നാലെ പാഞ്ഞു. തന്റെ ഭര്ത്താവിനൊപ്പം അനശ്വരമായ ജീവിതത്തിലേക്കു കരം നീട്ടിക്കൊണ്ട്, നീലം ബേട്ടി, ഹിമാലയതാഴ്വാരത്തിലേക്ക് ഇറങ്ങിയിറങ്ങി.... ഇറങ്ങിയിറങ്ങി... പോയി.
നരച്ച മഞ്ഞിന്പാളികള്, അവരെ എതിരേറ്റിരിക്കാം.... ഹിമവാന്റെ പിതൃമനസ്സ് അവരെ സാന്ത്വനിപ്പിച്ചിരിക്കാം......ജതിന്റെ മടിയില് നീലം ബീബി, താന് ജീവിച്ചുതീര്ത്ത് ജന്മത്തിന്റെ കഥപറഞ്ഞ്, കണ്ണുകളിലുറ്രുനോക്കി അനശ്വരമായ ജീവിതത്തില് ലയിച്ചു ചേരുകയായിരിക്കാം......  
-ഹരി നായര് (04-11-2012)    

ഒടുവില് കൂടിച്ചേരുന്ന പാതകള് കഥ



ഒടുവില് കൂടിച്ചേരുന്ന പാതകള്                                                                     കഥ

അനാഥമായ ഒരു കുടുംബത്തിന്റെ ഉമ്മറത്ത് അയാള്‍‍  വന്നുകയറിയത്, ഒരു സന്ധ്യാനേരത്തായിരുന്നു. കറുത്ത മുതശ്ശിയും, മുത്തശ്ശിയുടെ മകള് പാറുവമ്മയും, ചൊറിയും ചിരങ്ങും പിടിച്ച രണ്ട് പെണ്പിള്ളാരും മാത്രമായിരുന്നു, ആ സമയത്ത് ആ വീടിന്റെ സമ്പത്ത്. പിള്ളേച്ചന്‍  വന്നു കയറുമ്പോള് കറുത്ത മുത്തശ്ശി നാമം ചൊല്ലുകയായിരുന്നു. പാറുവമ്മ അടുക്കളയില്ഒരു ഞളുങ്ങിയ കലത്തില്എന്തൊ വേവിക്കുന്നു. പരസ്പരം നുള്ളിയും ഞോണ്ടിയും, പെണ്പിള്ളാര്മുറ്റത്ത് മണ്ണില്ക്കിടന്നുരുളുന്നുണ്ട്. പിള്ളേച്ചന്എന്തൊ ഒരു കുറുക്കുമരുന്നിന്റെ കച്ചവടം നടത്തുന്നതിനായി ആ നാട്ടില്വന്നതായിരുന്നു. ചില പലകച്ചീളുകള്പാവി, മുകളില്തകിടടിച്ച് വിച്ചാപ്പിയുടെ ഒരു കട കുറി അയാള്തരമാക്കിയിരുന്നു. ആ നാട്ടുകാരനല്ലാത്തതുകൊണ്ട്, കച്ചവടം കഴിഞ്ഞു കയറിക്കിടക്കാന്ഒരു ചായിപ്പുമുറിയെങ്കിലും അന്വെഷിച്ചുനടക്കുമ്പോള്‍  വിച്ചാപ്പി തന്നെയാണ്ഈ പഴവീട്ടില്ഒന്നന്വേഷിക്കാന്പരഞ്ഞത്. അതനുസരിച്ച്, മരുന്നും, മരുന്നുകടയുമൊക്കെയൊന്ന് ഒതുക്കിവെച്ചിട്ട്, പഴവീടു തേടിവന്നതായിരുന്നു, പിള്ളേച്ചന്‍. നോട്ടത്തില്തന്നെ മുറ്റവും ചായിപ്പുമുള്ള വീട് പിള്ളേച്ചനു പിടിച്ചു. ജീവിക്കാന്നിവര്ത്തിയില്ലാത്തവരായതുകൊണ്ട്, ഒരു മുറി തരപ്പെടുവാന്വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നു തോന്നി.
മക്കളെ, ഇങ്ങനെ മണ്ണില്കിടന്നുരുളാതെ…..”
ചൂണ്ടക്കൊളുത്തില്ആദ്യത്തെ ഇരയെ കോര്ത്ത്, പിള്ളെച്ചന്ഒന്നെറിഞ്ഞുനോക്കി.
ശബ്ദം കേട്ടു പിള്ളേര് ഒന്നു പകച്ചിരുന്നു. മൂട്ട വിളക്കുമായി കറുത്ത മുത്തശ്ശി മുറ്റത്തേക്കിറങ്ങി വന്നു. ഭവ്യതയോടെ പിള്ളേച്ചന് മുത്തശ്ശിയുടെ മുമ്പില്നിന്നു. പിള്ളേച്ചന്റെ നില്പും ഭാവവും മുത്തശ്ശിക്കാകെയങ്ങു പിടിച്ചു.
ആരാ….”
ശ്ശി ദൂരേന്നാ…“
ഏതാവ്വോ ദേശം..?”
ഒരുനാടോടിയാ……ദേശ്ശം ഇക്കു നിശ്ശല്യകൊറെ കാലായി ഇങ്ങനെ കറക്കം തന്നെ…”
നാരായണാഏതായാലും വന്ന കാലെ നിക്കാതെ, ഉമ്മറത്തൊട്ടിരിക്ക്യ..”
പിള്ളേച്ചന്കയ്യില്കരുതിയിരുന്ന സഞ്ചി കോലായില്വെച്ചു. അതില്ചില കുപ്പികള്കൂട്ടിയിടിക്കുന്ന ഒച്ച കേട്ടു.  മുത്തശ്ശി അതു ശ്രദ്ധിച്ചില്ല. അയാള്സാവധാനം കോലായില്കയറിയിരുന്നു.
ജാതി എന്താവ്വോ..?”
കീഴ് ജാതിയല്ലപിള്ളയാ…” പിള്ളേച്ചന്ഒന്നു ഞെളിഞ്ഞിരുന്നു. മുത്തശ്ശി മൂട്ട വിളക്കിന്റെ തിരി ലേശം നീട്ടിവെച്ചു.
പറയ്യാ….വന്ന ഉദ്ദേശം…..”
ഒച്ചയനക്കങ്ങള്കേട്ടിട്ട് പാറുവമ്മയും കോലായിലെത്തിരുന്നു.
ഞാനിവിടെ മുക്കിലൊരു വൈദ്യാല നടത്ത്വകച്ചോടം രക്ഷപ്പെടും അന്ത്യാവുമ്പോ, ഒന്നു നടൂ നിവര്ക്കാന്ഒരിടമ് ഞൊടീക്കലെ വിച്ചാപ്പി പറഞ്ഞു ഇവിടെയൊന്നന്വേഷിക്കാന്‍…”
പാറുവമ്മയുടെ മനം ഒന്നു കുളിര്ത്തു.
വിച്ചാപ്പിയാകുമ്പോ….. കെട്ടവരെയാരേം ഇങ്ങട്ടു വിടാന്തരോല്യാ…”
എനിക്കും തോന്നണു…” മുത്തശ്ശിയും യോജിച്ചു.
അപ്പോള്പാറുവമ്മ, കടക്കണ്ണുകൊണ്ടൊരു കൊളുത്തു കൊളുത്തി.
സൌകര്യവും വാടകയുമുറപ്പിച്ചുതെക്കെ ചായിപ്പില്‍, പിള്ളേച്ചന്കിടപ്പിടം കിട്ടി.
മുടങ്ങത്ത വാടകയും, അത്യാവശ്യം വീട്ടുചിലവിനുള്ള സാധനങ്ങളും വീട്ടില്വന്നു. പിള്ളേച്ചന്റെ ചികിത്സയില്‍, പിള്ളേരുടെ ചീവിനും ചിരങ്ങിനും സമാധാനമായി.
മറ്റൊരു സന്ധ്യയില്‍, പിള്ളേച്ചന്വന്നപ്പോള്,  അയളുടെ മുഖം വീര്ത്തുകെട്ടിയിരുന്നു. പരിചയത്തിന്റെ പേരില്‍, പാറുവമ്മ ചോദിച്ചു.
എന്താണ്ടായെ…”
എല്ലാവരും പറയണു…. ചില കഥകള്‍….”
അതിനിപ്പൊ….? പാറുവമ്മ അര്ദ്ധോക്തിയില്നിറുത്തി.
അല്ല….ഇമ്മളെപ്പറ്റിയാ…”
അതെന്താ…”
എനിക്കിവിടെ കെടപ്പും പൊറുതീം മാത്രല്ലത്രെ….”
എന്റെ നായര്എന്നോ എരിഞ്ഞടങ്ങീന്നൊള്ളതു സത്യാപക്ഷെ, ഞാന്മറ്റൊന്നും ഓര്ത്തിട്ടില്ല…”
ഇക്കതറിയാംഎന്നാലും അതൊക്കെ കേട്ടപ്പോ….എനിക്കും എന്തൊക്കെയൊ തോന്നീന്നൊള്ളൊതു സത്യാ…”
മടുപ്പാര്ന്ന ഒരു മുഖത്തോടെ, പാറുവമ്മ, പിള്ളേച്ചനെ ഒന്നു നോക്കി.
ഇല്യാ അങ്ങനൊന്നൂല്യ….”
അതല്ലനിങ്ങള്ക്കിഷ്ടാണെങ്കി…… അമ്മയോടൊന്നു ചോയിക്ക്…..” തെല്ലു നാണത്തോടെ, പാറുവമ്മ അകത്തേക്കു കയറിപ്പോയി.
അമ്മയും, മകളും, വിരുന്നുകാരനും തമ്മില്സംസാരിച്ചിരിക്കാം. ഏതായാലും, പിള്ളെരുടെ കിടപ്പ് കറുത്തമുത്തശ്ശിക്കൊപ്പമായി. പാറുവമ്മയും പിള്ളേച്ചനും, തെക്കെ ചായിപ്പില്ജീവിതം കരുപ്പിടിച്ചു തുടങ്ങി. പെണ്കുട്ടികള്ക്ക് ഒരു ഇളയ സഹോദരനെ സമ്മാനം കിട്ടി. അവര്അവനെ അനിക്കുട്ടന്എന്നു വിളിച്ചു.
ഇണങ്ങിയും പിണങ്ങിയും, കുറച്ചു കാലങ്ങള്കഴിഞ്ഞു. പിള്ളേച്ചന്മരുന്നു കട പൊളിച്ചുപൊളിഞ്ഞു വീണ മരുന്നുകടക്കൊപ്പം പാറുവമ്മയുടെയും പിള്ളേച്ചന്റെയും ബന്ധവും പൊളിഞ്ഞു. അയാള്തിരിച്ചു വന്നില്ല. പെണ്കുട്ടികള്ക്കൊപ്പം, ആണ്കുട്ടിയും വളര്ന്നു. കറുത്ത മുത്തശ്ശിയുടെ കണ്ണുകള്കരക്കാരിലൊരാല്‍, പതുക്കെ ചേര്ത്തടച്ചു. ജീവിത വഴികളില്തട്ടിയും മുട്ടിയും, പാറുവമ്മയും മക്കളും ജീവിച്ചു. വലിയ തെറ്റില്ലാതെ, പെണ്മക്കള്ക്കു ജീവിതം കിട്ടി. അച്ഛനേത്തേടിയുള്ള യാത്രയിലെവിടെയും, അനിക്കുട്ടന്പിള്ളേച്ചനെ കണ്ടുപിടിക്കാന്കഴിഞ്ഞില്ല. അമ്മയെ കാത്തുകാത്ത്, അനിക്കുട്ടന്‍, അവന്റെ ജീവിതം മറന്നിരുന്നു. ഒടുവില് അമ്മയും, അവനെ മാത്രം ജീവിക്കാന്വിട്ട്, വിട പറഞ്ഞു. അമ്മയെ ചിതയിലെടുക്കുംവരെ കാത്തുനിന്നവരില്ആരൊക്കെയോ പറഞ്ഞു
പാവംഅനിക്കുട്ടന്റെ അമ്മൂമ്മ പോയ്യി അമ്മ പോയി അച്ഛനും പോയിരിക്കണം. അല്ലെങ്കില്‍ ഇത്ര കാലത്തിലൊരിക്കെലെങ്കിലും, അയാള്ഈ പടി കടന്നു വരാതിരിക്കുമൊപിള്ളേരുടെ കല്യാണവും, ഇവരുടെ മരണവും ഒക്കെ അയാള് അറിയാതെ വരുമോ….”
ഈ സംശയം, അനിക്കുട്ടന്റെ മനസ്സിലും ഉറച്ചു കഴിഞ്ഞിരുന്നു. അല്ലെങ്കില്തന്റെ അന്വേഷണ വഴികളിലെവിടെയെങ്കിലും തമനിക്കു തന്റെ അച്ഛനെ കണ്ടെത്താന് കഴിയാതെ വരുമായിരുന്നോ?
തന്റെ പിതാവായ പിള്ളേച്ചന്പോയ വഴിയെപറ്റി അനിക്കുട്ടനറിയില്ല.  
അങ്ങിനെയിരിക്കെ, മറ്റൊരു സന്ധ്യയില്‍, പത്തുവയസ്സുള്ള ഒരു ചെറുക്കന്റെ കൈക്കുപിടിച്ച്, ഒരു ഹാജിയാര്‍, പഴവീടിന്റെ മുറ്റത്തു കയറി വന്നു. തൊപ്പിയും താടിയും ധരിച്ച ഹാജിയാരെ, അനിക്കുട്ടനു പരിചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യില് തൂങ്ങിനടന്ന ചെറുക്കന്‍, തന്റെ മറ്റൊരു അനിക്കുട്ടനാണെന്ന് അവന്അറിയില്ലായിരുന്നു. അവന് ആഥിത്യ മര്യാദ പാലിച്ച്, ഹാജിയാര്ക്കിരിപ്പിടം നല്കി. പത്തു വയസ്സുകാരന് മകനെ ചേര്ത്തുനിര്ത്തിക്കൊണ്ട്, ഹാജിയാര്, തന്റെ കഥ പറഞ്ഞു. നാടുവിട്ടതും, ഒരു മുസ്ലിം കുടുംബത്തില് ചേക്കേറിയതും, അവിടത്തെ കുടുംബജീവിത്തിന്റെയും കഥ.
അതേ മോനേ...ഞാനൊരു നാടോടി മാത്രമായിരുന്നു...എന്നും... ഇവിടത്തെ കാര്യങ്ങളെല്ലാം ഞാന് അറിഞ്ഞിരുന്നു.... പക്ഷേ, ചില സാഹചര്യങ്ങള്‍ ഒത്തുവന്നത് ഇന്നായിരുന്നു. ഇപ്പോള് നിന്റെ ദുഖങ്ങളില് പങ്കുചേരുവാന് മാത്രമേ എനിക്കു കഴിയൂ... ഇനിയും വരാം എപ്പോഴെങ്കിലും...
ഹാജിയാര് ചെറുക്കന്റെ കൈപിടിച്ച് ഇരുളിലേക്കിറങ്ങി നടന്നുമറഞ്ഞു.
ഹാജിയാരുടെ ആ യാത്രയില് ഹാജിയാര് നെഞ്ചു തടവിക്കൊണ്ട് പാതവക്കത്തിരുന്നു. പിന്നീട് അവിടെനിന്നെഴുനേല്ക്കുവാന് അനിക്കുട്ടന്റെ സഹായം വേണ്ടിവന്നു. ആശുപത്രിയും, മരുന്നുകളുമായി, ഹാജിയാര്ക്ക് അനിക്കുട്ടന് കാവലിരുന്നു. വളരെ കുറച്ചുദിവസങ്ങള്, പൊന്നാനിയില്നിന്നും ഹാജിയാരുടെ ബീബിയും പരിവാരങ്ങളും എത്തുമ്പോഴേക്കും ഹാജിയാരുടെ ദേഹം വെടിഞ്ഞ ആത്മാവ്, പഴവീടിന്റെ തെക്കേ ചായിപ്പില് കയറി ഒളിച്ചുകളഞ്ഞു. ഹാജിയാരുടെ ഭൌതികദേഹത്തിന്റെ  യാത്രയില്, പള്ളിപ്പടിവരെ അനുഗമിക്കാനേ, അനിക്കുട്ടനു നിയോഗമുണ്ടായുള്ളു. ബാക്കി ചടങ്ങുകള് അവരുടെയായിരുന്നു. പള്ളിയുടെ കവാടം കടന്ന്, ഖബറിടം വരെ നീണ്ടുപോയ ഹാജിയാരുടെ യാത്ര, കുറച്ചേറെനേരം നോക്കിനിന്നിട്ട്, അനിക്കുട്ടന് പഴവീടിന്റെ ഏകാന്തതയിലേക്ക് മടങ്ങി.
അപ്പോഴും ഹാജിയാരുടെ ചൂരും ചുടുനിസ്വാസവും പഴവീടിന്റെ തെക്കേ ചായിപ്പില് തങ്ങിനില്ക്കുന്നത്, അനിക്കുട്ടനറിഞ്ഞു.
-ഹരി നായര് (02-01-2013)

നിറം മാറ്റം (കൊച്ചു കഥ)



നിറം മാറ്റം (കൊച്ചു കഥ)
പൂജയും പൂജാരിയുമൊഴിഞ്ഞ ക്ഷേത്ര സമുച്ഛയം കാലങ്ങ‍ള്ക്കുമുമ്പേ അന്യം നിന്നു പോയിരുന്നു. സ്മരണകള് അയവിറക്കി നിന്ന ആലും ആല്ത്തറയും, ഇപ്പോഴുമുണ്ട്. എന്നാല്, ആല്ത്തറയില് പക്വമായ വേരുകള് ഇറങ്ങിച്ചെന്ന്, അതിന്റെ കല്ക്കെട്ടുകള് തകര്ത്തിട്ടിരുന്നു. പല്ലിയും പാറ്രയും കൂടാതെ, ചെറു നാഗത്താന്മാരും, കൂറകളും അതിനിടയില് വിശ്രമസങ്കേതം ഒരുക്കിയിരുന്നു. വേനല്പ്പകലില് കരിഞ്ഞുണങ്ങിയ പുല്ക്കൊടികള്, കാലവര്ഷമാകുമ്പോള്‍ പതുക്കെയൊന്ന് ഉണര്ന്നെഴുനേല്ക്കുകയും. അടുത്ത വേനലില് അത്, മണ്പറ്റിച്ചേരുകയും ചെയ്തുപോന്നു. ക്ഷേത്രഭിത്തിയിലെ ചിരാതുകള് പൊട്ടി വീണും, ചിലവ വളഞ്ഞു തൂങ്ങിയും കാണപ്പെട്ടു. അവയുടെ താങ്ങു പടികള് ചിതലരിച്ച്, പൊടിതൂകിത്തുടങ്ങിയിരുന്നു. മുറ്റത്തു നാട്ടിയിരുന്ന ആലുവിളക്കാകട്ടെ, തുരുമ്പിച്ചു തുടങ്ങുകയും, ചുവടിളകി, ദുര്ബ്ബലമായിത്തീരുകയും ചെയ്തിരുന്നു. 
സായാഹ്നങ്ങളില് ചില പഥികര്, ചിലപ്പോള് ചിരാതുകളും ആലുവിളക്കുകളും കൊളുത്തി വച്ചിട്ട് വഴി തിരിഞ്ഞു പോയിരുന്നു. അങ്ങിനെയുള്ള ദിവസങ്ങളില്, അവിടെ ചെറിയൊരു പ്രാഭാപൂരമുണ്ടാകും. കുറച്ചു മാത്രകള്ക്കു ശേഷം തേജസ്സു നഷ്ടപ്പെട്ട്, അവിടം ഇരുളിലാഴുകയും ചെയ്യും.
നിവേദ്യമില്ലാത്ത ക്ഷേത്രത്തില് ശ്രീ ഭഗവതി വിശന്നു വശായി. ശ്രീകോവിലിന്റെ മണിത്താഴ്, തുരുമ്പിച്ചു അടര്ന്നു വീണിരുന്നതിനാല്, ചെതുക്കിച്ചു തുടങ്ങിയ നടവാതില് തള്ളിത്തുറക്കാന്, ഭഗവതിക്കു വലിയ പ്രയാസമുണ്ടായില്ല. ശ്രീകോവില് വിട്ടു പുറത്തിറങ്ങിയ ദേവി, ബലിക്കല്പുരയും, ആനക്കൊട്ടിലും കടന്ന്, മതില് വിട്ടു പുറത്തിറങ്ങി.
പരസ്പരം നിഴല്‍വീഴ്ത്തുന്ന കൂറ്റന് കെട്ടിടങ്ങള്ക്കിടയിലൂടെ, സോഡിയം വിളക്കുകള് കത്തിനില്ക്കുന്ന ബൃഹത്തായ രാജവീഥി. ടെന്നീസ് കോര്ട്ടുകളും, ബാറ്റ്മിന്റന് കോര്ട്ടുകളും പ്രത്യേക വിളക്കുകളാല് പ്രകാശപൂരിതമായിരിക്കുന്നു. പരിഷ്കാരികള്, അവിടെ അവരുടെ കേളികള് തുടരുന്നു. ചലിക്കുന്ന രാജമഹലുകള് പോലുള്ല വാഹനങ്ങള് നിരന്നു കിടക്കുന്നു. ദേവി അദൃശ്യയായതിനാലാവണം, തലപ്പാവു ധരിച്ച കാവല്ക്കാര്, ദേവിയെ വഴി തടഞ്ഞില്ല. നഗ്നപാദയായി ദേവി നടന്നു. എങ്ങുമെങ്ങും നാമജപങ്ങളോ ആരാധനയോ കേള്ക്കാനില്ല. ഉരുണ്ട പന്നിക്കുട്ടന്മാരേപ്പോലെ, ചില കുട്ടികള്, പകല്പോലുള്ള പ്രകാശത്തില് പാഞ്ഞു നടക്കുന്നുണ്ട്. ചില കുട്ടികളെക്കാണുന്പോള്, പൂതപ്പാട്ടിലെ ഉണ്ണിക്കുട്ടനെ ഓര്ത്തു പോകുന്നു, ദേവി. വിശന്നു വലയുന്ന തന്റെ മുലക്കാമ്പുകളില് അമ്മിച്ചപ്പാല് ഇറ്റുവാനില്ലാത്തതിനാല്, ദേവി, അവരെയാരെയും കൈയ്യിലെടക്കുകയോ ലാളിക്കുകയോ ചെയ്യാതെ നടന്നുകൊണ്ടിരുന്നു. ക്ഷേത്രമില്ലാതെ, ക്ഷേത്രാചാരങ്ങളില്ലാതെ, ഇവവര് എങ്ങിനെ കഴിഞ്ഞു കൂടുന്നു എന്ന ചിന്തായിലായിരുന്നു, ദേവി. എങ്കിലും വിശക്കുന്ന വയറുമായി, ദേവി, നടന്നു. പ്രകാശപ്പൊലിമയിലൂടെ, കോണ്ക്രീര്റ് വനാന്തരത്തിലൂടെ, നടന്നുനടന്ന്, ദേവി, ഏതാണ്ട്, പുറത്തേക്കുള്ള പടിവാതിലിനടുത്തെത്തിയിരുന്നു. അവിടെനിന്നും കുറച്ചുമാറി, സ്വര്ണ്ണഗോപുരം ഉയര്ന്നുനില്ക്കുന്ന ഒരു കാഴ്ച കണ്ട്, ശമിക്കാത്ത വിശപ്പുമായി, ദേവി, മെല്ലെ അങ്ങോട്ടടിവെച്ചു. സ്വര്ണ്ണഗോപുരം, വെണ്പ്രഭകൊണ്ടു വിളങ്ങിനിന്നിരുന്നു. അഴിയിട്ട ഗയിറ്റിനുള്ളില്, മനോഹരമായ ഗ്രാനേറ്റുകള് പാകിയ മുറ്റം. ദേവി, ദേവിയായതുകൊണ്ട്, അഴികള്ക്കിടയിലൂടെ അകത്തു കടന്നു. സ്വര്ണ്മഗോപുരം അലങ്കിരക്കുന്ന ഒരു ക്ഷേത്രസമുച്ഛയം തന്നെയായിരുന്നു, അത്. എണ്ണിത്തീര്ക്കാനാവാത്തത്ര ദേവീദേവന്മാരുടെ ഉപക്ഷേത്രങ്ങളാല്, ആ സുവര്ണ്ണക്ഷേത്രം നിറഞ്ഞിരുന്നു. പട്ടും പൂവും, വിലപ്പെട്ട ആഭരണങ്ങളും കൊണ്ട് ദേവീദേവന്മാര് ഗര്‍വ്വിഷ്ഠരായിരുന്നു. പഴവും പാല്ക്കഞ്ഞിയുമെല്ലാം, ദേവീദേവന്മാരുടെ പടിവാതിലുകളില് തെറിച്ചുകിട്ന്നിരുന്നു. പുള്ളും പൂച്ചയുംപോലും അങ്ങോട്ടടുക്കാന് ഭയപ്പെട്ടു. നിറന്ന ശ്രീകോവിലില്, ഏതോ ഒരു ദൈവം, രത്നങ്ങളുടെയും സ്വര്ണത്തിന്റെയും കാന്തിയില് തെളിഞ്ഞു നിന്നിരുന്നു. മാര്ബിളുകള് പാകിയ നാലമ്പലവും, തിടപ്പള്ളിയും. പക്ഷേ, വഴിതെറ്റിവന്ന ദേവിക്ക് പലതും അവിടെ  കാണാന്കഴിഞ്ഞില്ല. ദേവതകളുടെ സാമീപ്യം, ഭക്തിയുടെ സത്ത, ആചരിച്ചുവരുന്ന വിശ്വാസങ്ങളുടെ മഹത്വം.
വിശന്നു വന്ന ദേവി, അപ്പോള് ചിന്തിച്ചുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നു. ഇങ്ങിനെയൊക്കെയെങ്കിലും ഇതുപോലെ ഒരു ഹൈടെക് ദേവിയാത്തീരുവാന്, താനിനി എന്താണു ചെയ്യേണ്ടത്....
വിശക്കുന്ന വയറും, തളരുന്ന മനസ്സുമായി, ദേവി പുറത്തേക്കുള്ള വഴിയിറങ്ങി.... ഇടിഞ്ഞുപൊളിഞ്ഞ തന്റെ ക്ഷേത്രമുറ്റം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു...അപ്പോഴും ദേവിയെമഥിച്ചുകൊണ്ടിരുന്നത്, ഇങ്ങിനെ ഹൈടെക്കാകാനുള്ള മാര്ഗ്ഗങ്ങള് എന്തെന്നുള്ള ചിന്ത മാത്രമായിരുന്നു...   
-ഹരി നായര് (08-12-2012)