Thursday, April 04, 2013

ഉത്സവക്കാഴ്ച




പൊന്നിന്‍ തിടമ്പേറ്റിയ ആനപ്പുറത്ത്, ആലവട്ടവും  കബരിമാനിന്റെ രോമത്തില് തീര്ത്ത വെഞ്ചാമരവങ്ങളുമായി രണ്ടുപേര്, അതിനുമുന്നില് പൊന്നിന്കുട. ഈ പാപഭാരങ്ഹളെല്ലാം വഹീച്ചുകൊണ്ട്, പാരതന്ത്ര്യത്തിന്റെ ഭാണ്ഡംപേറി, ഒരു കൊന്പന്, വേച്ചു വേച്ചു നടന്നു.. അതിന്റെ പിന്നില്, കണ്ണും കാതും ഭ്രമിപ്പിക്കുന്ന, ആഘോഷങ്ങളുടെ പരമ്പര. നിശ്ശബ്ദ പ്രാണികളായ ഏതൊക്കെയോ മൃഗങ്ങളുടെ തോലുകളില് തീര്ത്ത വാദ്യോപകരണങ്ങളുടെ ചെകിടടപ്പിക്കുന്ന ശബ്ദം. വര്ണ്ണപൂക്കളാലങ്കരിച്ച അമ്മന്കുടവടും, കാവടിപ്പൂക്കളും. മനുഷ്യ ശരീരത്തിന്റെ വിവിധ കോണുകളില് കുത്തിത്തറച്ച ശൂലങ്ങള്. കിനിഞ്ഞിറങ്ങുന്നില്ലെങ്കിലും കട്ടകെട്ടിയ ചോരപ്പൊട്ടുകളില് നാരങ്ങാനീരും, ഭസ്മധൂളികളും പുരട്ടി, ഏഴു തലമുറയുടെ പാപങ്ങള്ക്കു പരിഹാരം തേടുന്ന ഭക്തോന്മാദര്.    സ്വാതന്ത്ര്യം വിലക്കപ്പെട്ട്, അഴിക്കൂട്ടിനുള്ളിലെവിടെയോ കഴിയുന്ന ഒരു മയിലിന്റെ വാലില് നിന്നരിഞ്ഞെടുത്ത മയില്പ്പീലി കുടകള്. എന്നും മരണം മണക്കുന്ന വെടിപ്പുരകളില് തീര്ത്തെടുത്ത അലങ്കാര വെടിക്കോപ്പുകള്. ആഘോഷത്തികവില് കുടിച്ചും മദിച്ചും മത്തരായ കാഴ്ചക്കാര്.. വേഷപ്പകിട്ടുകളില് വിയര്പ്പിന്റെ കണമിറ്റിനില്ക്കുന്ന, കുറേ വേഷങ്ഹളും, അപഹാസ്യമായ നൃത്തച്ചുവടുകളോടെ അവര്ക്കൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ നിഷ്ഠൂരതകള്ക്കെല്ലാം സാക്ഷ്യം വഹിച്ച്, ആഹ്ലാദചിത്തനായ ഒരു കാഴ്ച്ചക്കാരനായി, ഞാനും അവര്ക്കൊപ്പം നടന്നുകൊണ്ടിരുന്നു.
വന് ജനാവലിയുടെ സാന്നിദ്ധ്യത്തില്, നീങ്ങിക്കൊണ്ടിരുന്ന ആ ഘോഷയാത്ര ത്തിമിര്പ്പ്, അവസാന ദിശയായ, ക്ഷേത്രാങ്കണത്തിലേക്ക് അടുക്കാറായി. അപ്പോളേക്കും ക്ഷീണിതനായതുകൊണ്ടാവാം, അസഹ്യമായ ഒരു വെറുപ്പോടെ കൊമ്പന്, ഗോപുരപ്പടിയിലൊന്നറച്ചു നിന്നു. അതനുവദിക്കാന്, ക്രൂരതയുടെ പ്രതിരൂപമായ ആനപ്പാപ്പാന് തയ്യാറില്ലായിരുന്നു. അയാള്, തന്റെ ചൂരല് ഒന്നാഞ്ഞുവീശി. ക്ഷീണത്തിനും, ദാഹത്തിനുമൊപ്പം, അടികിട്ടിയ ആനക്കൊമ്പന്‍, തുമ്പിക്കൈ ഉയര്ത്തി ഒന്നു ചിന്നം വിളിച്ചതേയുള്ളു. ഭക്തി ലഹരിയില്നിന്നും ചിതറിയോടിയ മഹാഭക്തര്, കുറച്ചു നേരത്തേക്ക്, അവിടെ പൊടിമറ സൃഷ്ടിച്ചു. ആ സമയമത്രയും, അവിടെ എന്തൊക്കയാണ് നടന്നതെതന്ന്, എനിക്കു കാണുവാന് കഴിഞ്ഞില്ല. എല്ലാം ഒന്നടങ്ങുമ്പോള്, ഉത്സവപ്പറമ്പ് ഏകദേശം ശൂന്യമായിരുന്നു. ഒന്നുമറിയാതെ കൊമ്പന്, അവനു വിധിച്ച ഭാരവും പേറി, ഈര്ഷ്യയോടെയെങ്കിലും ക്ഷേത്രമതില്ക്കുള്ളില് കയറിയിരുന്നു. പക്ഷേ ശരീരത്തില് തലങ്ങും വിലങ്ങും ശൂലം തറച്ച് ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന ഒരു ഭക്തന്, ഒന്നിനുമാവാതെ, ഗോപുരവാതില്ക്കല് കമിഴ്ന്നു കിടക്കുകയായിരുന്നു. ദീനനായി വിലപിക്കുകയായിരുന്നു. അവിടെ കാഴ്ചക്കാരനായി നിന്നിരുന്ന ഞാനും, മറ്റു ചിലരും, ആ വേദനിക്കുന്ന ഭക്തനെ, ഒരുവിധം താങ്ങിയെടുത്ത്, അടുത്ത ആശുപത്രിലേക്ക് എത്തിക്കുക എന്ന ഉത്തതരവാദിത്വം ഏറ്റെടുത്തു.
ആശുപത്രിയിലെ ചില പരിശോധനകള്ക്കും, തയ്യറെടുപ്പുകള്ക്കും ശേഷം ഡോക്ടര് ആദ്യം വിളിച്ചത് എന്നെയായിരുന്നു. അപ്പോള്, ഭക്നാവട്ടെ പരിക്ഷീണനായി, ഡോക്ടറുടെ മുന്പില് ഇരിക്കുകയായിരുന്നു. ചില മരുന്നുകള്ക്കുള്ള കുറിപ്പുകള്, ഡോക്ടര് എന്റെ നേരെ നീട്ടി. പഞ്ചസാരയുടെ അതിപ്രസരത്തിന് തടസ്സമുണ്ടാക്കാനുള്ള ചില മരുന്നുകളാണിത്. ഇനി, ഈയാള് എത്ര ദിവസം, ഇവിടെ കിടക്കേണ്ടി വരുമെന്നറിയില്ല. മുറിവുകള് പഴുക്കാതെ നോക്കേണ്ടിയിരിക്കുന്നു. പഞ്ചസാരയുടെ അളവും, പാകപ്പെടേണ്ടിയിരിക്കുന്ന. ഏതായാലും, ഇദ്ദേഹത്തിന്റെ വീട്ടുകാരാരെങ്കിലും, കുറച്ചുകാലം ഇയാള്ക്കൊപ്പം ഇവിടെയുണ്ടാകണമെന്ന് പറയുക.
അപ്പോള് ഞാനാലോചിക്കുകയായിരുന്നു, എന്തായിരുന്നു, ഉത്സവം..... എന്തായിരുന്നു ഭക്തി....  ആകെ ചിന്തിച്ചാല്, ആഹ്ലാദത്തിനൊരു കാരണം പോലുമോ, സഹജീവികളോടുള്ള സ്നേഹ വായ്പ്പുകളോ ഒന്നും നിറഞ്ഞ ഉത്സവപ്പകിട്ടില് എനിക്കു കാണുവാന് കഴിഞ്ഞില്ല.
-ഹരി നായര്
23-03-2013