Thursday, March 29, 2012

കരികൊണ്ടെഴുതിയ ചിത്രം


സ്വാമിനിയെ വരവേല്ക്കാന്ഗ്രാമം ഒരുങ്ങിയിരുന്നു.
ആഡിറ്റോറിയത്തിനു ചുറ്റും, ഉള്ളിലും ഭക്തിസാന്ദ്രമായ അന്തരീക്ഷം നിലനിന്നിരുന്നു.
സിംഹാസനതുല്യമായ ഇരിപ്പിടം തയ്യാറായിക്കഴിഞ്ഞിരുന്നു
കുളിര്പെയ്യുവാന്എയര്കണ്ടീഷനര്‍.
ഇല്യൂമിനേറ്റഡ് ലൈറ്റുകള്‍.
വിദേശ സാളകംബളങ്ങാല്തീര്ത്ത പരവതാനികള്‍....
അങ്ങിനെ..അങ്ങിനെ...

ശുഭ്രവസ്ത്രധാരിണിയായി സ്വാമിനി, പഞ്ചവാദ്യത്തിന്റെയും, മുണ്ഡിതശിരസ്കരായ സ്വാമിമാരുടെയും അകമ്പടിയോടെ, ആഡിറ്റോറിയത്തിലേക്ക് മെല്ലെ പദംവെച്ചു വന്നു....വിരിച്ചിട്ടിരിക്കുന്ന പരവതാനിയിലേക്ക് വെളുത്തു മൃദുത്വമാര്ന്ന തന്റെ പാദങ്ങള്അമര്ത്തിച്ചവിട്ടുവാന്സ്വാമിനി ഒന്നു മടിച്ചു. പിന്നെ പതുക്കെ പതുക്കെ പ്രഭാഷണശാലയിലേക്കു നടന്നു. നാലുചുറ്റുംനിന്നു ഫ്ലാഷുകള്മിന്നി. പത്രപ്രവര്ത്തകരും, വിഷ്വല്മീഡിയാകളും സ്വാമിനിയെ പൊതിഞ്ഞു ശ്വാസം മുട്ടിച്ചു. ആയിരമായിരം ചോദ്യങ്ങള്ക്ക് നിര്മമലമായ ഭാഷയില്മറുപടി നല്കിക്കൊണ്ട് സ്വാമിനി നടന്നുകൊണ്ടിരുന്നു.
എന്താണ്ആത്മീയത?”
ജാതിമതവര്ഗവ്യവച്ഛേദമില്ലായ്ക.....അടിയുരച്ച ദൈവീക ചിന്ത.... ”
എന്താണ്ആത്മബലി?”
പ്രകൃതിയിലെ സര്വ്വത്തിനും വേണ്ടി സ്വയം നടത്തുന്ന സമര്പ്പണം... ”
എന്താണ്ദൈവം, എന്താണ്പ്ര്കൃതി... ”
സ്വയംഭൂവായ രണ്ടു സത്യങ്ങള്‍..... ”
മരണം..? ”
ദേഹത്തില്നിന്നും ദേഹിയുടെ വിയോഗം... ആത്മാവിനു ലഭിക്കുന്ന സ്വാതന്ത്ര്യം.... ”
സത്സംഗം എന്താണ്‍? ”
ജീറ്ണ്ണൊദ്ധാരണത്തിനുവേണ്ടിയുള്ള സംഗമം... നല്ലവ മാത്രംകൊണ്ടുള്ള ക്ഷാളനം.... ”
ഇരിപ്പിടത്തിലേക്ക് പുഷ്പവൃഷ്ടി ചൊരിയവെ...സ്വാമിനി അതില്ആരൂഢയായി. അലങ്കാര വിളക്കുകള്നയനാനന്ദകരമായി നൃത്തം ചെയ്തു...ശാന്തിമന്ത്രങ്ങളുടെ പാരമ്യതയില്സ്വാമിനി ഈശ്വരപ്രാര്ത്ഥനക്കായി എഴുനേറ്റു. അതുകഴിഞ്ഞ് ഓംകാരമന്ത്രങ്ങളോടെ സ്വാമിനി കര്ത്തവ്യത്തിലേക്കു കടന്നു. സ്വാമിചൈതന്യം ആവാഹിച്ച സ്വാമിനി, ലക്ഷ്മിദേവിയെപ്പോലെ പ്രശോഭിച്ചു.....
എന്നെ എതിരേല്ക്കുവാനുള്ള ടംബരങ്ങള്കാണുമ്പോള്‍..... ഭൌതിക്ജീവിതത്തിന്റെ ആനന്ദം എന്നില്പോലും നിറഞ്ഞുപോകുന്നു... എനിക്കുവേണ്ടി അഘോരാത്രം പണിപ്പെടുന്ന നിങ്ങളെയെല്ലാം, ഞാന്ഹര്ഷബാഷ്പത്തോടെ സ്വാഗതം ചെയ്യട്ടെയോ.....”
സ്വാമിനിയുടെ സ്നേഹമിഴിവാര്ന്ന വാക്കുകള്‍, സന്നിഹിതരുടെ ആത്മാവിനെപ്പോലും തുന്ദിലമാക്കി.... സ്വാമിനിയുടെ കത്തുന്ന സൌന്ദര്യം അവരുടെ ആത്മനിയന്ത്രണത്തെ കെടുത്തി
.... പ്രഭാഷണവേദിയില്ഇരിക്കുന്നത് സ്വാമിനിയെന്നുപോലും ഓര്ക്കാതെ, അവര്അങ്ങോട്ട് ഇരച്ചു കയറി..... സ്വാമിനിക്കു ജയജയ പാടീ ഇരച്ചു കയറിയ അവര്‍, ാത്മീയത മറന്നു......ദൈവചിന്ത മറന്നു.......
അവര്അവരായി...... സ്വാമിനി വെറുമൊരു സ്ത്രീയായി.......
ഇല്യൂമിനേറ്റഡ് ലൈറ്റുകള്ചാരുത പടര്ത്തുന്ന വേദിയില്എല്ലാവരും ആത്മബലിയുടെ അന്തസത്ത മനസ്സിലാക്കുകയായിരുന്നു.... അപ്പോള്‍....
(ഇതിലെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതുകാരന്റെ ജല്പനങ്ങള്മാത്രമാണ്‍. അവക്ക് ആധികാരികമായി യാതൊരു സത്തയുമില്ല.)
-ഹരി നായര്                                                                                26-03-2012
 

No comments: